തിരുവനന്തപുരം: കേരളത്തിൽ കൊറോണ വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകൾ റദ്ദാക്കി. ശനി, ഞായർ ദിനങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ട്രെയിനുകളാണിത്. വൈറസ് വ്യാപന സാഹചര്യത്തിൽ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നീക്കം.
റദ്ദാക്കിയ ട്രെയിനുകൾ ചുവടെ:
തിരുവനന്തപുരം ഡിവിഷൻ
1)നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366)
2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (06431)
3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425)
4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435)
പാലക്കാട് ഡിവിഷൻ
1) ഷൊർണ്ണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023)
2)കണ്ണൂർ-ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024)
3)കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477)
4)മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478)
5)കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് 06481).
6)കണ്ണൂർ-ചർവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469)
7)ചർവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491)
8)മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610)
Comments