ചെന്നൈ: തമിഴ്നാട്ടിലെ മധുരൈ ജില്ലയിൽ നടക്കുന്ന ജെല്ലിക്കെട്ട് മത്സരത്തിൽ പരിക്കേറ്റവരുടെ എണ്ണം എൺപതായി. പരിക്കേറ്റ ഒരാൾ മരണത്തിന് കീഴടങ്ങി. മധുരയിലെ അവണിയാപുരത്താണ് മത്സരം നടന്നത്.
കാളയെ മെരുക്കുന്ന 38 പേർ, കാള ഉടമകളായ 24 പേർ, മത്സരം കാണാനെത്തിയ 18 പേർ എന്നിവർക്കാണ് പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. രാവിലെ 7.30ഓടെയാണ് മത്സരം തുടങ്ങിയത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ 50 പേരാണ് പങ്കെടുത്തത്.
ജില്ലാ കളക്ടർ, വ്യവസായ മന്ത്രി പി. മൂർത്തി, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മത്സരം. പ്രതിരോധ വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചവർക്ക് മാത്രമാണ് പരിപാടിയിലേക്ക് പ്രവേശനമുള്ളത്.
Comments