റാഞ്ചി: തന്റെ മണ്ഡലത്തിൽ കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മനോഹരവും മിനുസമുള്ളതുമായ റോഡുകൾ ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ ഇൻഫാൻ അൻസാരി. സമൂഹമാദ്ധ്യമങ്ങളിൽ ഇർഫാൻ ഇങ്ങനെ പറയുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ നിങ്ങൾക്ക് ഞാൻ ഉറപ്പ് തരുന്നു, ജമാത്രയിലെ റോഡുകൾ കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ളതായിരിക്കും. ഇത്തരത്തിൽ ലോകോത്തര നിലവാരമുള്ള 14ഓളം റോഡുകളുടെ നിർമ്മാണം ജമാത്രയിൽ ഉടൻ ആരംഭിക്കുമെന്നും’ ഇർഫാൻ പറയുന്നു.
#WATCH | Jharkhand: I assure you that roads of Jamtara "will be smoother than cheeks of film actress Kangana Ranaut"; construction of 14 world-class roads will begin soon..: Dr Irfan Ansari, Congress MLA, Jamtara
(Source: Self-made video dated January 14) pic.twitter.com/MRpMYF5inW
— ANI (@ANI) January 15, 2022
ഇങ്ങനെയുള്ള റോഡുകൾ ബിജെപിയുടെ കാലത്ത് ഉണ്ടാക്കിയിട്ടില്ല. സംസ്ഥാനത്തെ കൊള്ളയടിക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപി ചെയ്തിരുന്നത്. വഴികളിൽ നിറയെ പൊടിയാണ്, അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ വലയുകയാണ്. എന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നുവോ അന്ന് അവിടുത്തെ ജനങ്ങൾക്ക് ഈ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്നും ഇർഫാൻ അവകാശപ്പെടുന്നു. ഇർഫാന്റെ പരാമർശത്തിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്.
Comments