വൽസാദ് : ഗുജറാത്തിലെ റെയിൽവേ ട്രാക്കിൽ സിമന്റ് തൂൺ സ്ഥാപിച്ച് അട്ടിമറി നടത്താൻ ശ്രമം . മുംബൈ-ഡൽഹി രാജധാനി എക്സ്പ്രസാണ് സിമന്റ് തൂണിലിടിച്ചത് . വൻ അപകടം ഒഴിവായെങ്കിലും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
വെള്ളിയാഴ്ച രാത്രി 7.10 ഓടെയാണ് സംഭവം . ഗുജറാത്തിലെ വൽസദിൽ അതുൽ സ്റ്റേഷനു സമീപമാണ് ട്രാക്കിൽ സിമന്റ് തൂൺ സ്ഥാപിച്ചത് . ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണെന്ന് സംഭവത്തിനു പിന്നില്ലെന്നാണ് പോലീസ് സംശയിക്കുന്നത് .
ട്രെയിനിൽ ഇടിച്ചതിനെ തുടർന്ന് തൂൺ ട്രാക്കിൽ നിന്ന് തെറിച്ചുപോയി. സംഭവം ട്രെയിൻ യാത്രയെ ബാധിച്ചില്ല. ലോക്കോ പൈലറ്റ് ഉടൻ തന്നെ അതുൽ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരെ വിവരം അറിയിച്ചു.വിവരമറിഞ്ഞ് ഉന്നത പോലീസും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.. സിമന്റ് തൂൺ അജ്ഞാതർ ഇവിടെ കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്ന് സൂറത്ത് ഐജി രാജ്കുമാർ പാണ്ഡ്യൻ പറഞ്ഞു.
Comments