മുംബൈ : മെഗാ ബജറ്റ് ചിത്രമായ ‘മെയ്ഡ് ഇൻ ഇന്ത്യ’യിൽ നിന്ന് ഷാരൂഖ് ഖാനെ ഒഴിവാക്കിയതായി സൂചന . മകൻ ആര്യൻ ഖാൻ ലഹരി മരുന്ന് കേസിൽ അകപ്പെട്ടതിനു പിന്നാലെയാണ് രാജ്കുമാർ ഹിരാനിയുടെ ചിത്രത്തിൽ നിന്ന് ഷാരൂഖിനെ ഒഴിവാക്കിയത്
ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഷാരൂഖിന്റെ പഠാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ദിവസങ്ങളോളം നിർത്തിവച്ചിരുന്നു . ആ സമയത്താണ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജ്കുമാർ ഹിരാനിയ്ക്കൊപ്പമാണ് ഷാരൂഖിന്റെ അടുത്ത ചിത്രമെന്ന പ്രഖ്യാപനം വന്നത് .
എന്നാൽ ഹിരാനിയുടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന സിനിമയിൽ നിന്ന് ഷാരൂഖ് ഖാനെ ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ് . സാജിദ് നദിയാദ്വാലയുടെ ‘സങ്കി’, കരൺ ജോഹറിന്റെ ‘ജഗ് ജുഗ് ജിയോ’, അമർ-കൗശികിന്റെ ‘ഭീഡിയ’, അന്താരാഷ്ട്ര വെബ് സീരീസ് ‘സിറ്റാഡൽ’, ശ്രീറാം രാഘവന്റെ ‘എക്കിസ്’, തുടങ്ങി നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് വരുൺ ധവാൻ.
2022 ലെ വരുൺ ധവാന്റെ കരിയർ മാറ്റാൻ ഉതകുന്ന ചിത്രമാകും മെയ്ഡ് ഇൻ ഇന്ത്യയെന്നാണ് സൂചന . ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം .മുന്നാഭായ് എം.ബി.ബി.എസ്, ത്രീ ഇഡിയറ്റ്സ്, പി.കെ. തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഹിരാനി.
Comments