കൽപ്പറ്റ : വയനാട്ടിൽ ഭാര്യയ്ക്കും മകൾക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. അമ്പലവയലിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭർത്താവ് സനൽ ആണ് ആക്രമണം നടത്തിയത്. ഇതിന് ശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു.
അമ്പലവയൽ ഫാൻറം റോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഭാര്യ നിജതയും 12 വയസുകാരിയായ മകൾ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കണ്ണൂർ കൊട്ടിയൂർ സ്വദേശികളായ നിജിതയും മകളും ഭർത്താവിന്റെ പീഡനം കാരണം ഒരു മാസം മുൻപാണ് അമ്പലവയലിൽ എത്തിയത്.
വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തി വരികയായിരുന്നു ഇവർ. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെട്ടു. സംഭവത്തിൽ സനലിന് വേണ്ടി പോലീസ് അന്വേഷണം ആക്രമിച്ചു.
Comments