തിരുവനന്തപുരം : മുൻ എം പിയും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ. സമ്പത്തിനെ ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഎം. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സമ്പത്തിനെ ഒഴിവാക്കിയത് . സമ്പത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടിലും പറയുന്നു
നിലവില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത് . നാല്‍പ്പതംഗ പുതിയ ജില്ലാ കമ്മിറ്റിയിൽ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് , ഡി.വൈ.എഫ്.ഐ നേതാവ് കെ.പി.പ്രമോഷ് അടക്കം ഒന്‍പത് പുതുമുഖങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വി.കെ.പ്രശാന്ത് എംഎല്‍എ മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവരെ കമ്മിറ്റിയില്‍ ഉൾപ്പെടുത്തിയിട്ടില്ല .
കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡൽഹി കേരള ഹൗസിൽ പ്രവർത്തിച്ച മുൻ എം പി എ സമ്പത്ത് കൈപ്പറ്റിയത് ലക്ഷങ്ങളായിരുന്നു . 2019 ഓഗസ്റ്റിൽ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വർഷമാണ് ഈ പദവിയിലിരുന്ന് ശമ്പളവും മറ്റ് അലവൻസുകളും കൈപ്പറ്റിയത്.
Comments