മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. കഴിഞ്ഞ വർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ നടത്തിയ ഭക്ഷണ പൊതി വിതരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രവർത്തനം നടത്തിയത്. 2022ലെ ആദ്യ വിതരണമാണിത്.
വെള്ളിയാഴ്ചയാണ് അസ്ക്കറിലുള്ള ക്ലീനിംഗ് കമ്പനി ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തിയത്. തൊഴിലാളികൾക്കുള്ള ഭക്ഷണം ബഹ്റൈനിയായ മൊഹമ്മദ് അൽ അഷേരിയാണ് ഇത്തവണ സ്പോൺസർ ചെയതത്. പ്രസിഡന്റ് സുധീർ തിരുനിലത്തിനൊപ്പം ശശി അക്കരാൽ, ജി.തേഷ് തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
Comments