തിരുവനന്തപുരം : പാമ്പുപിടുത്തക്കാരൻ വാവ സുരേഷ് വാഹനാപകടത്തിൽ പെട്ടു. തലയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം പോത്തൻകോട് വെച്ചായിരുന്നു സംഭവം.
വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments