തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. വർഷങ്ങൾ പഴക്കമുള്ള തിരുവാഭരണമാണ് നഷ്ടപ്പെട്ടത്. വലിയശാല സ്ട്രോങ് റൂമിൽ നിന്നാണ് തിരുവാഭരണം മോഷണം പോയത്. ഉദ്യോഗസ്ഥർ തന്നെ തിരുവാഭരണം അപഹരിച്ചതാണെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. വിജിലൻസ് അന്വഷണ റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിയ്ക്ക് ലഭിച്ചു.
കേസിൽ നാല് ഉദ്യോസ്ഥരെ പ്രതിയാക്കി ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ എസ്.ആർ സജിൻ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വലിയശാല സ്ട്രോങ് റൂമിലെ മുഴുവൻ തിരുവഭരങ്ങളും പരിശോധിക്കാൻ തിരുവാഭരണം കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Comments