പറവൂർ: കൂറ്റൻ ആൽമരം ശരീരത്തിൽ വീഴാതെ അത്ഭുതകരമായി രക്ഷപെട്ട വ്യക്തി കവുങ്ങ് ശരീരത്തിൽ വീണ് മരണപ്പെട്ടു. എറണാകുളം പറവൂരിലാണ് ദാരുണസംഭവം ഉണ്ടായത്. ചെറിയപള്ളം തുരുത്ത് ഇരേപാടത്ത് രാജൻ(60) ആണ് അപകടത്തിൽപെട്ടത്. ബന്ധുവിനൊപ്പം തറവാട്ടിലെ കവുങ്ങ് വെട്ടിമാറ്റുന്നതി നിടെയാണ് അപകടമുണ്ടായത്. വടംകെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ മേൽ പതിക്കുകയായിരുന്നു.
പറവൂരിലെ ചരിത്രപ്രാധാന്യമുള്ള നമ്പൂരിയച്ഛൻ ആൽമരം നിലംപൊത്തിയപ്പോൾ അതിനടിയിൽപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപെട്ടയാളാണ് ലോട്ടറി വിൽപ്പന ക്കാരനായ രാജൻ. ആൽമരച്ചോട്ടിൽ നിന്ന് ലോട്ടറി വിൽക്കുന്നതിനിടെയാണ് ആൽമരം ഒടിഞ്ഞത്.
തടി ആൽത്തറയിൽ തട്ടി നിന്നതിനാൽ അതിനിടയിലായിപ്പോയ രാജൻ അന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നുവെന്ന് നാട്ടുകാർ ഓർക്കുന്നു. സ്ഥിരമായി ആൽത്തറയിൽ വിളക്കുവയ്‌ക്കുന്ന രാജൻ ഇനി ഓർമ്മമാത്രം. 25 വർഷമായി ആൽത്തറയിൽ ലോട്ടറി വിൽപ്പനക്കാരനാണ്. മുൻപ് ആൽത്തറ യിലിരുന്ന് കപ്പലണ്ടി വിറ്റുരുന്നയാൾ മരിച്ചശേഷം മുടങ്ങാതെ രാവിലെ 6 മണിക്ക് വിളക്ക് കത്തിക്കുന്ന ചുമതല അഞ്ചു വർഷമായി ഏറ്റെടുത്തു ചെയ്തുവരി കയായിരുന്നു. വിളക്കുവെയ്‌ക്കുന്ന രാജന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് നാട്ടുകാർ.
Comments