തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 150ഓളം ജീവനക്കാർക്ക് കൊറോണ. ആറോളം സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്ന് വിവിധ ഡിപ്പോ മാനേജർമാർ മുന്നറിയിപ്പ് നൽകി. എന്നാൽ പ്രതിസന്ധിയില്ലെന്നും, അത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണെന്നുമാണ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.
കണ്ടക്ടർമാർക്കു ബൂസ്റ്റർ ഡോസ് വാക്സീൻ നൽകാൻ സ്പെഷൽ ഡ്രൈവ് നടത്തണമെന്ന് ആരോഗ്യ ഡയറക്ടറോട് സിഎംഡി അഭ്യർത്ഥിച്ചിട്ടുണ്ട്. 700 ബസുകൾ മാത്രം സർവീസ് നടത്തുന്നുവെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഎംഡിയും വ്യക്തമാക്കി. ബസുകൾ നിർത്തലാക്കി അവധി നേടുന്നതിന് വേണ്ടി ഒരു വിഭാഗം ജീവനക്കാരാണ് ഈ പ്രചാരണത്തിനു പിന്നിലെന്നും സിഎംഡി പറഞ്ഞു.
Comments