ന്യൂഡൽഹി: തങ്ങൾ ദുരിതജീവിതമാണ് നയിക്കുന്നതെന്നും ഇന്ത്യൻ സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും തങ്ങളെ സഹായിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായി പാക് അധീന കശ്മീരിലെ യുവാവ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാലിക് വസീം എന്ന യുവാവാണ് സഹായ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ സ്ഥലത്തെ സ്വത്തുക്കളെല്ലാം ഇന്ത്യയുടേതാണെന്നും, ഇന്ത്യൻ സർക്കാർ തങ്ങളെ രക്ഷിക്കണമെന്നുമാണ് ഇയാൾ പ്രധാനമായും ആവശ്യപ്പെടുന്നത്.
പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളുടെ വീടുകൾ അടച്ചു പൂട്ടി. ഞങ്ങളോട് തെരുവിൽ താമസിക്കാനാണ് അവർ പറയുന്നത്. വീട് ഞങ്ങൾക്ക് വിട്ടുതരാൻ ഞാൻ മുസാഫറാബാദ് കമ്മീഷണറോട് അഭ്യർത്ഥിക്കുകയാണ്. എന്റെ കുട്ടികൾ തെരുവിലാണ് കഴിയുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കമ്മീഷണറും തഹസിൽദാരും ഉത്തരവാദികളായിരിക്കും. നിങ്ങൾ വീട് തുറന്നില്ലെങ്കിൽ ഞങ്ങൾ ഇന്ത്യൻ സർക്കാരിന്റെ സഹായം തേടും. ഇവരെ ഒരു പാഠം പഠിപ്പിക്കാൻ ഞാൻ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുകയാണ്. ഈ ക്രൂരതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യൻ സർക്കാരിനോടും അഭ്യർത്ഥിക്കുകയാണ്’ മാലിക് വസീം പറയുന്നു.
#Breaking #Muzaffarabad #AzadKashmir ppl invite @PMOIndia to rescue them, pleading @narendramodi for help saying that their properties belong to India & Hindus & Sikhs. Police has sealed house of a citizen & forced his family & children to live on the street in this January cold. pic.twitter.com/IJLEeOjtbl
— Prof. Sajjad Raja (@NEP_JKGBL) January 18, 2022
Comments