റിയാദ്. : കൊറോണ വ്യാപനം സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാജ വാർത്തകളോ, ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി സൗദി ആഭ്യന്തര മന്ത്രാലയം. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പിഴ ചുമത്താനാണ് തീരുമാനം.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ മുതൽ 1 ദശലക്ഷം റിയാൽ വരെ പിഴയോ ഒരു വർഷത്തിൽ കുറയാത്തതും 5 വർഷത്തിൽ കൂടാത്തതുമായ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷയെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.
Comments