ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ കെട്ടിടത്തിന് സമീപം 50 വയസ്സുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. നോയിഡ സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന രാജ് ബാബു ഗുപ്തയാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഇയാളെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഫാക്ടറിയിൽ നിന്നും ഇയാൾക്ക് മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ലെന്നും അതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പോലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Comments