ജയ്സാൽമർ : പത്തൊൻപതാം വയസ്സിൽ നാട് ഭയക്കുന്ന കൊടും ക്രിമിനലാകുക . രാജസ്ഥാനിലെ കരൗലി ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത രേഖ മീണയുടെ ജീവിതം ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ഇങ്ങനെയാണ് . സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ വീഡിയോ ചെയ്തതിനാണ് രേഖയെ പോലീസ് അറസ്റ്റ് ചെയ്തത് . കൊലപാതകത്തിനും ആക്രമണത്തിനുമൊക്കെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . കുഡ്ഗാവ് പോലീസാണ് രേഖയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ പോലും അവർ അധിക്ഷേപിച്ചു. ജനുവരി 19ന് വൈകുന്നേരം ഭാഡ്ക്യാ പ്യൗവിന് സമീപം കണ്ടതായി സൂചന ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇവർ സ്ഥലത്തെത്തി യുവതിയെ കൂട്ടാളികളോടൊപ്പം അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു.
2021 സെപ്തംബർ 28 ന് ഇവർ ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു . വീഡിയോയിൽ, അനുരാജ് എന്ന ക്രിമിനൽ തന്റെ കൂട്ടാളികളുമായി ചേർന്ന് ബിജൽപൂർ ഭഡ്ക്യ ഗ്രാമത്തിൽ താമസിക്കുന്ന പപ്പുലാൽ മീണയെ മർദ്ദിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതിന് പുറമെ, പപ്പുലാലിന്റെ വയറ്റിൽ സംഘം വെടിവയ്ക്കുകയും ചെയ്തു . അനുരാജിന്റെ അടുത്ത സുഹൃത്താണ് രേഖ മീണ.
19-ാം വയസ്സിനുള്ളിൽ രേഖ ചെയ്യാത്ത കുറ്റകൃത്യങ്ങളില്ല . രാജസ്ഥാനിലെ ക്രിമിനൽ ലോകത്ത് ഉദയം ചെയ്ത ലേഡി ഡോണായി രേഖ മാറി . കരൗളി സ്വദേശിനിയായ രേഖ മീണയ്ക്ക് ഏറ്റവും ഇഷ്ടം മദ്യപാനവും, ഡാൻസുമാണ് ഒപ്പം എതിർ സംഘത്തെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഫേസ്ബുക്കിൽ ലൈവിൽ വന്ന് എതിരാളികളെ ഭീഷണിപ്പെടുത്തുകയും വൃത്തികെട്ട അധിക്ഷേപങ്ങൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു . രേഖ ആദ്യമായി പോലീസിന്റെ പിടിയിലായപ്പോൾ അവരിൽ നിന്ന് പുറത്തുവന്ന പല കാര്യങ്ങളും ഞെട്ടിക്കുന്നതായിരുന്നു.
തോഡഭിമിലെ നംഗ്ല ലാത്തിൽ താമസക്കാരിയായ രേഖയുടെ അമ്മ കുട്ടിക്കാലത്ത് മരിച്ചു. അച്ഛൻ ഗ്രാമത്തിൽ തന്നെ കൃഷി ചെയ്ത് കുടുംബം പുലർത്തുന്നു. ജയ്പൂരിലെ ജഗത്പുരയിൽ സ്കൂൾ വിദ്യാഭ്യാസം നടത്തിയ രേഖ ഗ്യാങ് വാറിൽ പെട്ടത് പിതാവ് പോലും അറിഞ്ഞിരുന്നില്ല. ജയ്പൂരിലെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർത്ഥിനിയാണെന്നാണ് രേഖ സ്വയം വിശേഷിപ്പിക്കുന്നത്. നാട്ടിൽ രേഖയുടെ പേര് കേട്ടാൽ പോലും ഞെട്ടും. സോഷ്യൽ സൈറ്റുകളിൽ രേഖയുടെ ഫോളോവേഴ്സും കുറവല്ല. റൈഡിംഗ് ഇഷ്ടപ്പെടുന്ന രേഖ മീണയ്ക്ക് സ്പോർട്സ് ബൈക്കുകളും ആഡംബര കാറുകളുമാണ് ഇഷ്ടം.
Comments