ഇന്ന് ആർക്കെങ്കിലും ഒരു വീട് വാങ്ങേണ്ടി വന്നാൽ, അയാൾ ആദ്യം വിചാരിക്കുന്നത് അൽപ്പം സൗകര്യമുള്ള ഒരു വീട് വേണം എന്നാണ് . എന്നാൽ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഒരു വീട് വിറ്റു, ഒരു കിടപ്പുമുറി പോലുമില്ലാത്ത ഈ വീട് വിറ്റത് 1.97 മില്യൺ ഡോളർ അഥവാ 14.67 കോടി രൂപയ്ക്കാണ് .
കിടപ്പുമുറിയില്ല. എന്നത് മാത്രമല്ല ഈ വീടിന് നല്ല ടൈലുകൾ പോലുമില്ല. കോണിപ്പടികളും ഏത് ദിവസം വീഴുമെന്ന് തോന്നിക്കുന്ന തരത്തിലാണ്. വീട്ടിൽ ഒരു കുളിമുറിയും ഒരു അടുക്കളയും മാത്രമേയുള്ളൂ.
നോയ് വാലി ഏരിയയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രദേശത്തെ ഏറ്റവും ജീർണിച്ച വീടാണിത് . .’കോൺട്രാക്ടേഴ്സ് സ്പെഷ്യൽ’ എന്നും ഇതിനു പേരുണ്ട്.
ഈ വീടിന് 120 വർഷം പഴക്കമുണ്ട്. 4.46 കോടിയായിരുന്നു ഇതിന്റെ ആദ്യത്തെ വില. വർഷങ്ങളായി ഈ വീടിന്റെ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. അതിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്കൽ മെറ്റീരിയലും ഇരുപതാം നൂറ്റാണ്ടിലേതാണ്. ഈ വീടിനുള്ളിലെ തറകൾ പോലും വളരെ വൃത്തിഹീനമാണ്. വുഡ് ഫ്ലോറിങ്ങിൽ മൂന്ന് വ്യത്യസ്ത ഡിസൈനുകൾ ഉണ്ട്. ബാത്ത്റൂമും വളരെ പഴക്കമുള്ളതും ചതുരാകൃതിയിലുള്ള ബാത്ത് ടബുമുള്ളതാണ്. 1900-കളുടെ മധ്യത്തിൽ ഉണ്ടായിരുന്ന അതേ അടുക്കളയാണ് ഈ വീട്ടിലുമുള്ളത് . എന്നിട്ടും ഇതിന് 14 കോടി കിട്ടിയതാണ് റിയൽ എസ്റ്റേറ്റ് ഏജൻസികളെ പോലും അമ്പരപ്പിക്കുന്നത്.
Comments