തിരുവനന്തപുരം : സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും ലഭിക്കാൻ ഇനിയും നമ്മൾ ഏറെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ബാലികാ ദിനത്തിൽ കുട്ടികളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
‘ഇന്ന് ദേശീയ ബാലികാ ദിനം. വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാൻ ഇനിയുമൊരുപാട് ദൂരം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാൻ, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിന്റെ ബോധ്യമായി മാറ്റാൻ പ്രയത്നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നിൽക്കാം’ മുഖ്യമന്ത്രി കുറിച്ചു.
നിലവിൽ അമേരിക്കയിൽ ചികിത്സയിൽ കഴിയുകയാണ് മുഖ്യമന്ത്രി.
Comments