സംഘപഥത്തിലെ കർമ്മയോഗി; കെ. രാജഗോപാൽ അന്തരിച്ചു ; ഓർമ്മയായത് കൊച്ചിയിലെ സംഘപ്രവർത്തകരുടെ പ്രേരണ
Saturday, May 21 2022
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സംഘപഥത്തിലെ കർമ്മയോഗി; കെ. രാജഗോപാൽ അന്തരിച്ചു ; ഓർമ്മയായത് കൊച്ചിയിലെ സംഘപ്രവർത്തകരുടെ പ്രേരണ

by Janam Web Desk
Jan 24, 2022, 02:24 pm IST
A A

കൊച്ചി: കേരളത്തിലെ സംഘപ്രസ്ഥാനത്തിന് കൊറോണ മൂലം നഷ്ടപ്പെട്ടത് കെ.രാജഗോപാലെന്ന മാതൃകാ സ്വയംസേവകനെ. സേവാഭാരതി സംസ്ഥാന ട്രഷററായും അമൃതാ ആശുപത്രി സേവാഭാരതി ചുമതലക്കാരനായും രണ്ടു ദശകമായി പ്രവർത്തിച്ചുവരികയായിരുന്നു. ആർ.എസ്.എസ്. ഇടപ്പള്ളി നഗരത്തിന്റെ മുൻ സംഘചാലകനും പിന്നീട് കൊച്ചി മഹാനഗരത്തിന്‌റെ മുൻ വ്യവസ്ഥാ പ്രമുഖുമായിരുന്നു. തന്റെ 81-ാം ജന്മദിനത്തിൽ തന്നെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്. പോണേക്കര തീൻമൂർത്തി നഗറിലെ വീട്ടിൽ ഭാര്യ ഇന്ദിരാ ദേവി. മക്കൾ: അനുരാജ്, ബിന്ദു. മരുമക്കളായ രശ്മി, വിനോദ്കുമാർ. സഹോദരങ്ങൾ: വേണുഗോപാൽ, കൈലാസ്, ജയശ്രീ, ഇന്ദിര, രവീന്ദ്രൻ.

അയോദ്ധ്യാ പ്രിന്റേഴ്‌സിന്റെ ഡയറക്ടർമാരിൽ ഒരാളായും സേവാ ഭാരതിയുടെ സംസ്ഥാന ട്രഷററായും ദേശീയ സേവാഭാരതിയുടെ ചുമതലക്കാരനായും കെ. രാജഗോപാൽ പ്രവർത്തിച്ചു. എന്നും സേവനനിരതനായിരുന്ന രാജേട്ടനെന്ന് എല്ലാവരും വിളിച്ചിരുന്ന അദ്ദേഹം തന്റെ പ്രവർത്തന സമയത്തെ എങ്ങനെ ഫലപ്രദമായി സമയം വിനിയോഗിക്കണം എന്നതിനും തികഞ്ഞ മാതൃകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായി പൊതുമരാമത്ത് വകുപ്പിൽ ടൈപ്പിസ്റ്റായി തുടങ്ങിയ ഔദ്യോഗിക കാലഘട്ടത്തിലെ യൂണിയൻ പ്രവർത്തനം ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പമായിരുന്നു. ടി.കെ.രാമകൃഷ്ണനടക്കമുള്ള മുൻ കമ്യൂണിസ്റ്റ് നേതാക്കൾ പോലും വീട്ടിലെത്തിയിരുന്നത്ര ആത്മബന്ധം. ഇടതുപക്ഷ തൊഴിലാളിയൂണിയന്റെ ജില്ലാ ട്രഷറർ എന്ന നിലയിൽ പ്രവർത്തിച്ചു. കണക്കിലെ കൃത്യതയും സാമ്പത്തിക കാര്യത്തിലെ കണിശതയും സത്യസന്ധതയും പിന്നീട് ആർ. എസ്.എസിന്റെ കറതീർന്ന വ്യവസ്ഥ ചുമതലകളിലേക്കും സംഘചാലക ചുമതലകളിലേക്കും എത്തിച്ചത് സ്വാഭാവികം മാത്രം.

കാസർഗോഡ് ജില്ലയിലെ പൊതുമരാമത്ത് വകുപ്പിൽ പ്രവർത്തിക്കുമ്പോൾ മുതലാണ് ഹിന്ദു സംഘടനാ പ്രവർത്തനത്തെ അടുത്തറിഞ്ഞത്. സ്വാമി സത്യാനന്ദ സരസ്വതിയുടെ ഹിന്ദുത്വ പ്രഭാഷണങ്ങളും ഹിന്ദുമേളകളും രാജേട്ടനെ ഏറെ സ്വാധീനിച്ചു. 1995 മുതലുള്ള റിട്ടയർമെന്റ് കാലം ക്ഷേത്ര ധാർമ്മിക പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കേയാണ് നേരിട്ട് സംഘപ്രവർത്തനത്തിലേക്ക് എത്തിക്കുന്നത്. 1998ൽ പ്രാഥമിക ശിക്ഷാവർഗ്ഗും 2000ൽ സംഘശിക്ഷാ വർഗ്ഗുമടക്കമുള്ള സംഘ ശിബിരങ്ങൾ പൂർത്തിയാക്കി ചേന്ദംകുളങ്ങള ശാഖാ കാര്യവാഹ് എന്ന ചുമതലയിലൂടെ തുടക്കം. പിന്നീട് ഇടപ്പള്ളി നഗരത്തിന്റെ മാനനീയ സംഘചാലക് എന്ന നിലയിൽ 2015 വരെ ചുമതലയിലിരുന്നു. പിന്നീട് കൊച്ചി മഹാനഗരത്തിന്റെ വ്യവസ്ഥാ പ്രമുഖെന്ന നിലയിലും ജില്ലാ ടീമിനൊപ്പം പ്രവർത്തിച്ചു. ചെറുപ്പക്കാർക്ക് ഊർജ്ജം പകർന്ന് രസകരമായ തമാശകളും ചിരിയും സ്വതസിദ്ധമായ തന്റേടവുമായി ഒരുപടി മുന്നിലായിരുന്നു രാജേട്ടൻ. ഉഴപ്പുന്നവരുടെ മുഖത്തുനോക്കിയുള്ള രാജേട്ടന്റെ വാക്കുകൾ ചാട്ടുളിയായിരുന്നു.

സംഘടനാ പ്രവർത്തനത്തിൽ എറണാകുളത്ത് സേവാഭാരതിക്ക് ശക്തമായ വേരുണ്ടാക്കിയതിൽ പ്രധാനികളിലൊരാൾ രാജേട്ടനായിരുന്നു. അതിനൊപ്പമാണ് അമൃത ആശുപത്രിയിൽ സേവാഭാരതി സേവന കേന്ദ്രത്തിന് രാജേട്ടൻ മുതൽക്കൂട്ടാവുന്നത്. അന്ന് മുതൽ മരിക്കുന്ന നിമിഷം വരെ ആര് എന്താവശ്യം പറഞ്ഞാലും ഫോണിലൂടെപോലും സാധിച്ചുകൊടുത്തിരുന്ന ആത്മർത്ഥതയ്‌ക്ക് പകരം വയ്‌ക്കാൻ വാക്കുകളില്ല. അടുത്തകാലത്ത് ഹൃദയശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുമ്പോഴും തന്നെ തേടി വന്ന ഫോൺ കോളുകൾഅവഗണിച്ചില്ല. ആശുപത്രിയിൽ ജോലി തേടിവരുന്ന നഴ്‌സുമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും സംഘത്തിന്റെ ഭാഗത്തുനിന്നുള്ള നിറുപുഞ്ചിരിയാർന്ന രക്ഷകർത്താവായിരുന്നു രാജേട്ടൻ.

കൂടെ പ്രവർത്തിച്ച എല്ലാ യുവാക്കൾക്കും മിസ്റ്റർ കൂൾ സംഘചാലകനായിരുന്നു രാജേട്ടൻ. കേരളത്തിന്റെ പ്രാന്തകേന്ദ്രമായ ഇടപ്പള്ളി നഗരത്തിന്റെ സംഘചാലകനായി പ്രവർത്തിക്കുന്നതിലുള്ള അഭിമാനം രാജേട്ടന്റെ കണ്ണിൽ എന്നുമുണ്ടായിരുന്നു. സംഘം ഏൽപ്പിച്ച ചുമതല ഒരു സെക്കന്റു പോലും കളയാതെ പൂര്ത്തിയാക്കിയിരുന്ന പ്രവർത്തകൻ. ആ വാശി യുവാക്കളേക്കാൾ വേഗത്തിൽ സംഘകാര്യം ചെയ്യാനുള്ള തന്റേടമായിരുന്നു. കേസരി വാരികയുടെ പ്രചാരമാസത്തിൽ ഒറ്റയ്‌ക്ക് 200 കേസരി ചേർക്കാനുള്ള രാജേട്ടന്റെ പരിശ്രമം എന്നും അത്ഭുതമായിരുന്നു. ജന്മഭൂമി ദിനപത്ര വാർഷിക വരിസംഖ്യ ചേർക്കുന്നതിലും അത് തുടർന്നു. ക്യാമ്പുകളിലെ വ്യവസ്ഥാ ചുമതലകളിലും ഭാസ്‌ക്കരീയം ഓഡിറ്റോറിയത്തിന്റെ നിധി ശേഖരണത്തിലും ജനം.ടി.വിയുടെ ഷെയർ ശേഖരത്തിലുമെല്ലാം രാജേട്ടൻ നിറഞ്ഞു നിന്നു. ഏത് സാമൂഹ്യ വിഷയത്തിലും സംഘം എന്ത് ചിന്തിക്കുന്നു എന്നത് രാജേട്ടൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

അമൃതാനന്ദമയി അമ്മയേയും ആശ്രമത്തേയും, പൊതു ഹിന്ദു സന്യാസി സമൂഹത്തിന്റെ ആത്മവിശ്വാസത്തേയും തകർക്കാൻ നടന്ന പ്രചാരണത്തിനെതിരെ ശക്തമായി നിലകൊണ്ടു . സംഘനേതൃത്വത്തിൽ നടന്ന ധർമ്മരക്ഷാ സമ്മേളനത്തിലെ പ്രവർത്തനത്തിലും രാപകൽ അദ്ധ്വാനിച്ചു. പ്രളയ ദുരിതാശ്വാസത്തിൽ കുന്നുംപുറം അമൃതാ സ്‌ക്കൂൾ കേന്ദ്രീകരിച്ച് നടത്തിയ സേവാ കേന്ദ്രത്തിലും രാജേട്ടൻ നിറഞ്ഞു നിന്നു. കേരളത്തിലെ എല്ലാ ഭാഗത്തു നിന്നും അമൃതാ ആശുപത്രിയിലേക്ക് വരുന്നവർക്ക് ധൈര്യപൂർവ്വം കൈമാറിയിരുന്നത് രാജേട്ടന്റെ നമ്പറായിരുന്നു. അവിടെ താങ്ങും തണലുമായി ആരുടേയും ആവശ്യത്തിന് ന്യായമായ പരിഹാരം കണ്ടെത്താനും സാധിക്കാത്ത കാര്യത്തിന് കൃത്യമായ മറുപടി നൽകാനും രാജേട്ടനെന്നും മാതൃക കാട്ടിയിരുന്നു. സുകൃതി തികഞ്ഞ കർമ്മയോഗി. അതായിരുന്നു കെ.രാജഗോപാലെന്ന രാജേട്ടൻ.

Tags: rajagopal-edapallysevabharathi-rajagopal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മഴയും മഞ്ഞുവീഴ്‌ച്ചയും; വടക്കുപടിഞ്ഞാറന്‍ ഇന്ത്യ തണുത്തുറയുന്നു

Next Post

പരാതി വ്യാജമാണ്, പിന്നിൽ വൻ ഗൂഢാലോചനയെന്ന് ശ്രീകാന്ത് വെട്ടിയാർ; മുൻകൂർ ജാമ്യം തേടി ബലാത്സംഗക്കേസ് പ്രതി ഹൈക്കോടതിയിൽ

More News from this section

കാസർകോട് വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് :കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറടക്കം രണ്ടുപേർ പിടിയിൽ

600 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കി

പ്രത്യേക ക്ലാസ് എടുക്കാനെന്ന വ്യാജേന വിദ്യാർത്ഥിയെ മുറിയിൽ കയറ്റി അശ്ലീല സംഭാഷണം; മലപ്പുറത്ത് വ്യാജ അദ്ധ്യാപകൻ പിടിയിൽ

പ്രത്യേക ക്ലാസ് എടുക്കാനെന്ന വ്യാജേന വിദ്യാർത്ഥിയെ മുറിയിൽ കയറ്റി അശ്ലീല സംഭാഷണം; മലപ്പുറത്ത് വ്യാജ അദ്ധ്യാപകൻ പിടിയിൽ

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്;വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്;വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; വിൽപന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക്; ഗ്രാമിന് ഈടാക്കിയിരുന്നത് 5,000 രൂപ വരെ

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; വിൽപന നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക്; ഗ്രാമിന് ഈടാക്കിയിരുന്നത് 5,000 രൂപ വരെ

രണ്ടിടത്ത് നിന്ന് ശാസ്ത്രീയ തെളിവ്; പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞു; വിജയ്ബാബുവിനെതിരെ പോലീസ്

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; നടൻ ജോർജ്ജിയയിലേക്ക് കടന്നുവെന്ന നിഗമനത്തിൽ പോലീസ്; നാട്ടിലെത്തിക്കാനുള്ള ശ്രമം പാളുന്നു

തീവ്രവാദ സംഘടനകൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ സംഭവം; ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തീവ്രവാദ സംഘടനകൾക്ക് വിവരങ്ങൾ ചോർത്തി നൽകിയ സംഭവം; ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Load More

Latest News

ഫിൻലാൻഡ് അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് റഷ്യ; നടപടി ഫിൻലാൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചതോടെ

ഫിൻലാൻഡ് അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് റഷ്യ; നടപടി ഫിൻലാൻഡ് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചതോടെ

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

ചെന്നൈയെ മുട്ടുകുത്തിച്ച് പ്ലേ ഓഫിൽ പ്രവേശിച്ച് രാജസ്ഥാൻ

ഹൈദരബാദിൽ വീണ്ടും ദുരഭിമാനക്കൊല; 22-കാരനെ നടുറോഡിൽ കുത്തിക്കൊന്ന് ഭാര്യവീട്ടുകാർ; പ്രണയവിവാഹം നടന്നത് ഒരു വർഷം മുമ്പ്

ഹൈദരബാദിൽ വീണ്ടും ദുരഭിമാനക്കൊല; 22-കാരനെ നടുറോഡിൽ കുത്തിക്കൊന്ന് ഭാര്യവീട്ടുകാർ; പ്രണയവിവാഹം നടന്നത് ഒരു വർഷം മുമ്പ്

മെയ്ബ എസ് 680 യുടെ ആഡംബരം കങ്കണയിലൂടെ ബോളിവുഡിലേക്ക്

മെയ്ബ എസ് 680 യുടെ ആഡംബരം കങ്കണയിലൂടെ ബോളിവുഡിലേക്ക്

ഡോഗ് ഫുഡ് രുചിച്ച് നോക്കാൻ തയ്യാറാണോ? അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് കമ്പനി

ഡോഗ് ഫുഡ് രുചിച്ച് നോക്കാൻ തയ്യാറാണോ? അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് കമ്പനി

അട്ടപ്പാടി ശിശുമരണം; സർക്കാറിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

അസഭ്യവും, ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം,കെപിസിസി അദ്ധ്യക്ഷന്റെ ചെലവിൽ പിണറായിയെ വെള്ള പൂശേണ്ടെന്ന് രമേശ് ചെന്നിത്തല

‘സീബ്രയെ പിന്തുടരുന്ന മാൻ’; യുപി പോലീസിന്റെ റോഡ് സുരക്ഷാ വീഡിയോ വൈറൽ

‘സീബ്രയെ പിന്തുടരുന്ന മാൻ’; യുപി പോലീസിന്റെ റോഡ് സുരക്ഷാ വീഡിയോ വൈറൽ

മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും കൂടി സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിക്കുന്നു: കെ സുധാകരൻ

മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും കൂടി സംസ്ഥാനത്തിന്റെ ഖജനാവ് കട്ടുമുടിക്കുന്നു: കെ സുധാകരൻ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist