യുഎഇയിൽ ഈ വർഷം 3 നീണ്ട അവധികൾ ലഭിക്കും. ഈദ് അൽ ഫത്തർ, ഈദ് അൽ ഹദ, യുഎഇ അനുസ്മരണദിനം- ദേശീയ ദിനം എന്നിങ്ങനെ മൂന്ന് നീണ്ട അവധികൾ താമസക്കാർക്ക് ലഭിക്കും. റംസാൻ 29 മുതൽ ഷാവൽ വരെ ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏപ്രിൽ 30 ശനിയാഴ്ച മുതൽ മെയ് 4 ബുധനാഴ്ച വരെ അഞ്ച് ദിവസത്തെ അവധി നൽകും.
യുഎഇ ജീവനക്കാർക്ക് ഈ വർഷത്തെ ദൈർഘ്യമേറിയ അവധിയാണിത്. എന്നാൽ റംസാൻ മാസം 29 ദിവസം നീണ്ടു നിൽക്കുകയാണെങ്കിൽ താമസക്കാർക്ക് നാല് ദിവസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളു. റംസാൻ ഏപ്രിൽ 2 ന് ആരംഭിച്ച് മെയ് ഒന്നിന് അവസാനിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ ഈദ് അൽ ഫിത്തർ മെയ് 2 തിങ്കളാഴ്ച ആരംഭിക്കും.
അറഫ ദിനത്തിലും ഈദ് അൽ അദയിലും പൊതു സ്വകാര്യ മേഖലകൾക്ക് ജൂലയ് 8 വെള്ളിയാഴ്ച മുതൽ 11 തിങ്കൾ വരെ നാല് ദിവസത്തെ അവധി ലഭിക്കും. അനുസ്മരണ ദിനത്തിലും ദേശീയദിനത്തിലും ഡിസംബർ 1 വ്യഴാഴ്ച മുതൽ നാല് ഞായർ വരെ ഈ വർഷത്തെ അവസാന നാല് ദിവസത്തെ അവധി ഉണ്ടായിരിക്കും.
Comments