ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരായ കളി ജയിച്ച ശേഷം ജയ് ശ്രീറാം മുഴക്കി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ് . ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ രണ്ട് തവണ വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് മത്സരത്തിനു ശേഷം ടീമിന്റെ ആഘോഷ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിരുന്നു .
“ഇത് എന്തൊരു പരമ്പരയാണ്, ഈ ടീമിനെക്കുറിച്ച് കൂടുതൽ അഭിമാനിക്കാൻ കഴിയില്ല, അടുത്തതിനായി തയ്യാറെടുക്കാനും സമയമായി. ജയ് ശ്രീ റാം,” കേശവ് മഹാരാജ് ചിത്രങ്ങൾക്കൊപ്പം കുറിച്ചു . കൊഹ്ലിയെ പുറത്താക്കിയ മഹാരാജ് അപൂര്‍വമായ നേട്ടമാണ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.ഇന്ത്യയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഏകദിന പരമ്പരയിലും മഹാരാജ് കളിച്ചു.
Comments