ദുബായിലെ യൂണിവേഴ്സിറ്റികൾ ക്ലാസ് റൂം പഠനത്തിലേക്ക്. എന്നാൽ ചില യൂണിവേഴ്സിറ്റികളിൽ ഇനിയും ഓൺലൈൻ പഠനം തുടരാനാണ് തീരുമാനം. നീണ്ട ഇ ലേണിങ് കാലയളവിന് ശേഷം പുനരാരംഭിച്ച ക്ലാസുകൾ കൊറോണ കേസുകളുടെ വർധനവോടെ ജനുവരി മുതൽ ഓൺലൈൻ പഠനമാണ് പിന്തുടർന്നിരുന്നത്. കൊറോണ ബാധയുടെ ആശങ്കയിലും കൃത്യമായ മാനദണ്ഠങ്ങൾ പാലിച്ച് ദുബായിലെ യൂണിവേഴ്സിറ്റികളിൽ ക്ലാസുകൾ ആരംഭിക്കും.
എമിറേറ്റിലെ മിക്ക സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യക്തിഗത പഠനം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ദുബായിലെ ചില യൂണിവേഴ്സിറ്റികളിൽ ഇനിയും ഓൺലൈൻ പഠനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ക്ലാസുകൾ തുടങ്ങി രണ്ടാഴ്ചത്തേക്ക് ഓൺലൈൻ ക്ലാസുകളായും പിന്നീട് വ്യക്തി ഗത പഠനത്തിലൂടേയും ക്ലസുകൾ ആരംഭിക്കു. കൊറോണ ബാധയുടെ ആശങ്കയെ തുടർന്ന് കൃത്യമായ മാനദണ്ഠങ്ങൾ പാലിച്ചാണ് ക്ലാസുകൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചു.
ഘട്ടം ഘട്ടമായി വ്യക്തി ഗത ക്ലാസുകൾ മുഴുവനായും ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 14 മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് റൂം പഠനം ലഭ്യമാക്കുമെന്ന് ബിറ്റ്സ് പിലാനി ദുബായ് ക്യാംപസ്അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസ് ഡീൻ ഡോ. കെ കുമാർ അറിയിച്ചു. ദുബായ് കനേഡിയൻ യൂണിവേഴ്സ്റ്റിയും വ്യക്തി ഗത പഠനം പുനരാരംഭിക്കുമെന്ന് അറിയിച്ചു. അതേ സമയം ചില യൂണിവേഴ്സിറ്റികളിൽ ഡിജിറ്റൽ പഠനം തുടരാനാണ് തീരുമാനം .
Comments