കൊച്ചി : പത്മ പുരസ്കാരം നിരസിച്ച പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ പരിഹസിച്ച് സന്ദീപ് വാചസ്പതി . ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ അർപ്പിച്ചാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘ കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൻ നിരസിച്ചത്രേ. ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ.‘ ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പത്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments