ഷാർജയിൽ പുതിയ കൊറോണ പരിശോധന കേന്ദ്രം തുറന്നു. പരിശോധന കേന്ദ്രങ്ങളിലെ വർധിച്ചു വരുന്ന തിരക്കിനെ തുടർന്നാമ് ഷാർജ അൽ റംതയിൽ പിസിആർ പരിശോധന കേന്ദ്രം ആരംഭിച്ചത്. പ്രതിദിനം 200 പരിശോധനകൾ വരെ ഇവിടെ നടത്താനാകും. ഷാർജ അൽറംതയിൽ പുതിയ കൊറോണ പരിശോധന കേന്ദ്രം തുറന്നതായി എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു.
അൽറംതയിലെ യുഎഇ പൗരൻമാർക്കും സർക്കാർ ജീവനക്കാർക്കും പ്രവാസികൾക്കും ഇവിടെ നിന്നും സേവനം ലഭ്യമാക്കാം. ഷാർജ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും കൊറോണ പരിശോധന കേന്ദ്രത്തിനായി അൽറംതയിലെ കെട്ടിടം ആരോഗ്യ- കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ മന്ത്രാലയത്തിന് വിട്ടു നൽകുകയും ചെയ്തു. 12 വയസ്സു മുതലുള്ള യുഎഇ പൗരൻമാർക്ക് സേവനം നൽകുക എന്നതാണ് പ്രധാനമായും പുതിയ പരിശോധന കേന്ദ്രം ലക്ഷ്യമിടുന്നത്.
പ്രതിദിനം 2000 പരിശോധനകൾ വരെ പുതിയ കേന്ദ്രത്തിൽ നടത്തും. 2 മുതൽ 3 മിനിറ്റു വരെ മാത്രമാണ് പരിസോധനയുടെ സമയം. ദിവസം രാവിലെ 8 മുതൽ രാത്രി 10 വരെ യാണ് പുതിയ പരിശോധന കേന്ദ്രത്തിന്റെ പ്രവർത്തന സമയം.
Comments