അബുദാബിയിലെ കൊറോണ പരിശോധന കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യവകുപ്പ് പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ പട്ടിക പ്രകാരം അബുദാബിയിൽ ആറ് കേന്ദ്രങ്ങളും, അൽഐനിൽ നാലെണ്ണവും, അൽ ദഫ്രയിൽ ആറ് സെന്ററുകളുമാണ് ഉള്ളത്. സെഹ ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്തു പരിശോധന നടത്താം. പട്ടിക പ്രകാരം തലസ്ഥാനത്ത് യുഎഇ പൗരൻമാർക്ക് കോവിഡ് പരിശോധന പൂർണമായും സൗജന്യമാണ്.
50 വയസ്സിനു മുകളിലുള്ള മുതിർന്ന പ്രവാസികൾ, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾ എന്നിവർക്ക് 8001717 എന്ന നമ്പറിൽ വിളിച്ച് സൗജന്യ PCR ടെസ്റ്റുകൾ ബുക്ക് ചെയ്യാം. സ്വദേശി സ്ത്രീകളുടെ മക്കൾ, സ്വദേശി കുടുംബങ്ങളിലെ പ്രവാസി വീട്ടുജോലിക്കാർ, ഗർഭിണികൾ, നിശ്ചയദാർഢ്യക്കാർ എന്നിവർക്ക് സെഹ ആപ്പ് വഴി ബുക്ക് ചെയ്ത് സൗജന്യ പരിശോധന നടത്താം.
ഡ്രൈവ് ത്രൂ സെന്ററുകളിൽ ടെസ്റ്റിന് വിധേയമാവണ്ടവർ അവരുടെ വാഹനങ്ങളിൽ ഇരുന്ന് തന്നെ പി സി ആർ സാമ്പിളുകൾ നൽകാൻ സാധിക്കും. അതേസമയം കൊറോണ വാക്സീൻ എടുത്തും എടുക്കാതെയും അബുദാബിയിലേക്കു വരുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയമാർഗനിർദേശം പുറപ്പെടുവിച്ചു. സന്ദർശകർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമില്ലെന്നും വിനോദസഞ്ചാര, സാംസ്കാരിക വിഭാഗം വ്യക്തമാക്കി.
Comments