ന്യൂഡൽഹി; റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തിന് അഭിമാനമായി ജെറ്റ് പൈലറ്റ് ശിവാംഗി സിംഗ്. ഇന്ത്യയുടെ ആദ്യ വനിതാ റാഫേൽ ഫൈറ്റർ പൈലറ്റായ ശിവാംഗി സിംഗ് റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ ടാബ്ലോയുടെ ഭാഗമാകുന്ന രാജ്യത്തെ രണ്ടാമത്തെ വനിതയാണ്.
2017 ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ശിവാംഗി, വാരാണസി സ്വദേശിയാണ്. വ്യോമസേനയുടെ വനിത ഫൈറ്റർ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലായിരുന്നു ശിവാംഗിയെ കമ്മീഷൻ ചെയ്തത്. റാഫേൽ പറത്തുന്നതിന് മുമ്പ് മിഗ്-21 ബൈസൺ എയർക്രാഫ്റ്റ് ശിവാംഗി പറത്തിയിരുന്നു.
ഭാവിയിലേക്ക് പരിവർത്തനപ്പെടുന്ന ഇന്ത്യൻ വ്യോമസേന (ഇന്ത്യൻ എർഫോഴ്സ് ട്രാൻസ്ഫോമിങ് ഫോർ ദ ഫ്യൂച്ചർ) എന്നതായിരുന്നു റിപ്പബ്ലിക് ദിനത്തിൽ ഐഎഎഫ് ഒരുക്കിയ ടാബ്ലോയുടെ പ്രമേയം. റാഫേൽ ഫൈറ്റർ ജെറ്റിന്റെ സ്കെയിൽഡ് ഡൗൺ മോഡലുകൾ, തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്റർ, 3ഡി സർവെയ്സൻസ് റഡാർ അസ്ളേഷ എംകെ-1 എന്നിവ ഫ്ളോട്ടിന്റെ ഭാഗമായിരുന്നു.
കഴിഞ്ഞ വർഷം ഫ്ളൈറ്റ് ലെഫ്റ്റനന്റ് ഭാവ്ന കാന്ത് ആയിരുന്നു വ്യോമസേന ടാബ്ലോയുടെ ഭാഗമായത്. അതുകൊണ്ട് തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത ഭാവ്ന കാന്ത് ആയിരുന്നു.
Comments