തൃശ്ശൂർ : റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ച് വാർഡ് മെമ്പർ. ദേശീയപതാകയെ നിലം തുടയ്ക്കുന്ന മോപ്പിന്റെ വടിയിൽ കെട്ടിവെച്ചു. തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കരയിലാണ് സംഭവം.
പഞ്ചായത്തിലെ വാർഡ് മെമ്പർ കുഞ്ഞിക്കോയയാണ് മോപ്പിൽ പതാക കെട്ടിവെച്ചത്. 12ാം വാർഡ് മെമ്പറാണ് കുഞ്ഞിക്കോയ. സംഭവത്തിൽ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. മോപ്പിൽ കെട്ടിവെച്ച ദേശീയ പതാകയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാവിലെ കാസർകോട് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂരിൽ ജനപ്രതിനിധി തന്നെ ദേശീയ പതാകയെ അവഹേളിച്ചിരിക്കുന്നത്.
Comments