ബോളിവുഡ് നടി മൗനി റോയ് ഇനി ദുബായ് മലയാളിയും ബാങ്കറുമായ സൂരജ് നമ്പ്യാർക്ക് സ്വന്തം. മലയാളത്തനിമയിൽ ഇരുവരും ഗോവയിൽ വെച്ച് വിവാഹിതരായി. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദിവസങ്ങൾ നീണ്ട ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായിരുന്നു.
വധൂവരന്മാർ കേരളത്തിന്റെ പരമ്പരാഗത വേഷമാണ് അണിഞ്ഞത്. മുണ്ടും ജുബ്ബയുമണിഞ്ഞ് സൂരജ് എത്തിയപ്പോൾ, കേരളത്തനിമ വിളിച്ചോതുന്ന സാരിയുടുത്താണ് മൗനി കതിർമണ്ഡപത്തിൽ പ്രവേശിച്ചത്. ടെമ്പിൾ ഡിസൈൻ ആഭരണങ്ങളും, ചുവന്ന ബോർഡറുള്ള വെള്ള സാരിയുമണിഞ്ഞപ്പോൾ മൗനിയെ കാണാൻ അസ്സൽ മലയാളി പെൺകൊടി പോലെയായിരുന്നു എന്ന് സമൂഹമാദ്ധ്യമങ്ങൾ പറയുന്നു.
ആർപ്പും കൊരവയുമായി തനി കേരള സ്റ്റൈൽ വിവാഹമായിരുന്നു ഇരുവരുടെയും. ‘ദേവോം കാ ദേവ് മഹാദേവ്’ എന്ന ഭക്തി പരമ്പരയിലെ സതിയുടെ വേഷത്തിലാണ് മൗനി ഏറ്റവും അധികം ശ്രദ്ധ നേടിയത്. പിന്നീട് നാഗകന്യക എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് എന്ന ചിത്രത്തിലൂടെയാണ് മൗനി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
Comments