ന്യൂഡൽഹി : വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കൊറോണ സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
നിലവിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണെന്നാണ് വിവരം. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ പരിശോധന നടത്താനും ക്വാറന്റൈനിൽ പ്രവേശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യെസ് ലെ ഡ്രിയാനുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടന്നത്.
Comments