കൊച്ചി:നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഡാലോചന നടത്തിയെന്ന കേസിൽ അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദിലീപടക്കമുള്ള 5 പ്രതികളെയും 3 ദിവസം ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ,ഡിജിറ്റൽ തെളിവുകളും റിപ്പോർട്ടിലുണ്ട്. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് നൽകിയത്.
കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ട്.പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഡിജിറ്റൽ തെളിവുകളുടെ വിശകലനത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമെടുക്കുക.
Comments