കവരത്തി: ഇന്നലെ ഏറെ ആഘോഷപൂർവ്വമാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചത് ത്രിവർണ പതാക ഉയർത്തിയും മധുരപലഹാരങ്ങൾ പങ്കിട്ടും ജനങ്ങൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അത്തരമൊരു ആഘോഷമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.ലക്ഷദ്വീപിലെ ഒരു കൂട്ടം യുവാക്കളുടെ റിപ്പബ്ലിക് ദിനാഘോഷമാണ് ഏവരുടേയും ശ്രദ്ധയാകർഷിച്ചത്.
അറബിക്കടലിനടിയിൽ നിന്ന് ദേശീയ പതാക ഉയർത്തിയാണ് ഒരു കൂട്ടം ചെറുപ്പക്കാർ ഇന്നലെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. ആറ്റോൾ സ്കൂബാ ടീമിലെ അംഗങ്ങളായ ഇവരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലടക്കം നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചിരുന്നു.
വെള്ളത്തിനടിയിൽ പോയി പതാക ഉയർത്തിയുള്ള ആഘോഷം ഭംഗിയാക്കാനായി ഏഴു ദിവസമാണ് ഇവർ വെള്ളത്തിനടിയിൽ പ്രത്യേക പരിശീലനം നടത്തിയത്. മത്സ്യതൊഴിലാളികളും ദ്വീപ് നിവാസികകളും ഇവരോടൊപ്പം പങ്കുചേർന്നിരുന്നു.
Comments