പനാജി: തെരഞ്ഞെടുപ്പ് അടുക്കവേ ഗോവയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി.മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റവും കൂടുതൽ കാലം ഗോവയുടെ മുഖ്യമന്ത്രിയുമായിരുന്ന പ്രതാപ് സിൻഹ് റാണെ പത്രിക പിൻവലിക്കാൻ തീരുമാനിച്ചു.
പൊറിം മണ്ഡലത്തിൽ നിന്ന് പ്രതാപ് സിൻഹ് റാണെ മത്സരിക്കുമെന്ന് ഡിസംബറിൽ അറിയിച്ചിരുന്നു. അതേ മണ്ഡലത്തിൽ ബിജെപി നേതാവും പ്രതാപിന്റെ മരുമകളുമായ ദേവിയ വിശ്വജിത് റാണെ എതിർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു.
പ്രതാപിന്റെ മകൻ വിശ്വജീത് റാണെ ബിജെപി മന്ത്രിയാണ്.അതേ സമയം ആരോഗ്യപരമായ കാരണങ്ങളാലാണ് മത്സരത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് പ്രതാപിന്റെ വിശദീരണം.അദ്ദേഹത്തിന്റെ പിൻമാറ്റം കോൺഗ്രസിന് ഗോവയിൽ വൻ തിരിച്ചടിയായേക്കും.
Comments