യുഎഇ: ആഗോള കൊറോണ പ്രതിരോധ ശേഷി റാംങ്കിംഗിൽ ഒന്നാമതായി യുഎഇ. യുഎസ് ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പ് ആയ കൺസ്യൂമർ ചോയിസ് സെന്ററിന്റ സർവ്വേയിലാണ് യുഎഇയുടെ നേട്ടം. സൈപ്രസ്, ബഹ്റൈൻ, ഇസ്രയേൽ എന്നീരാജ്യങ്ങൾ തൊട്ടു പിന്നിലാണ്.
യുഎസിലെ കൺസ്യൂർ സെന്റർ സമാഹരിച്ച പാൻഡമിക് റസിലിയൻസ് ഇൻഡക്സ് 2022 ലാണ് യുഎഇ ഒന്നാമതെത്തിയത്. യുഎഇയിൽ നടന്ന കൊറോണ പരിശോധനകൾ, അംഗീകാരം നൽകിയ വാക്സിനുകൾ, ബൂസ്റ്റർ ഡോസുകളുടെ വിതരണം എന്നീ ഘടകങ്ങളിൽ മറ്റ് രാജ്യങ്ങളെ പിന്തള്ളി യുഎഇ ഒന്നാമതാവുകയായിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് വരെ ഡാറ്റ സമാഹരിച്ച യഥാർത്ഥ സൂചിക കൊറോണ പ്രതിരോധത്തിന്റെ കാര്യത്തിൽ യുഎഇ ലോകത്ത് രണ്ടാമതാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തിനും നവംബർ അവസാനത്തിനും ഇടയിലുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ യുഎഇയുടെ നേട്ടം. ന്യൂസിലാൻഡ്, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളെല്ലാം കൊറോണ പ്രതിരോധ ശേഷി കൈവരിക്കുന്നതിൽ യുഎഇ യെ അപേക്ഷിച്ച് അഞ്ച് മാസം സമയമെടുത്തുവെന്നും കൺസ്യൂമർ സെന്റർ വിലയിരുത്തി.
Comments