ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ മരിച്ച നിലയിൽ കണ്ടെത്തി. സൗന്ദര്യയെ ശിവാജി നഗറിലെ അപാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എംഎസ് രാമയ്യ ആശുപത്രിയിൽ ഡോക്ടറായിരുന്നു സൗന്ദര്യ.ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്. യെദ്യൂരപ്പയുടെ മകൾ പത്മാവതിയുടെ മകളാണ്.കഴിഞ്ഞ വർഷമായിരുന്നു വിവാഹിതയായത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.യെദ്യൂരപ്പ ആശുപത്രിയിലേക്ക് പുറപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
Comments