ഡെറാഡൂൺ: ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷന് സമൂഹമാദ്ധ്യമങ്ങളിൽ വൻ ട്രോൾ.ദേശീയ ടൂറിസം ദിനത്തിൽ അദ്ദേഹം ഇട്ട പോസ്റ്റാണ് ഇപ്പോൾ ട്രോളിന് കാരണമായിരിക്കുന്നത്.
ഉത്തരാഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷൻ ഗണേഷ് ഗോദിയാൽ കഴിഞ്ഞ ജനുവരി 25 ന് ദേശീയ ടൂറിസം ദിനത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ആശംസ നൽകി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. പോസ്റ്റിനോടൊപ്പം ചേർത്ത ചിത്രത്തിലാണ് അബദ്ധം പിണഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളായ താജ്മഹൽ, കുത്തബ്മിനാർ, ചെങ്കോട്ട, ഇന്ത്യഗേറ്റ് എന്നിവയ്ക്കൊപ്പം ചിത്രത്തിൽ ലോകാത്ഭുതങ്ങളിൽ ഒന്നായ ഇറ്റലിയിലെ പിസയിലെ ചെരിഞ്ഞ ഗോപുരവും ഉണ്ട്. ഇതിനകം നിരവധിപ്പേരാണ് ഈ തെറ്റ് ചൂണ്ടിക്കാട്ടയും ട്രോൾ ചെയ്തും ഈ ട്വീറ്റിന് അടിയിൽ വരുന്നത്.
എന്നാൽ ഇതുവരെ ട്വീറ്റ് നീക്കം ചെയ്തിട്ടില്ല.ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെക്കുറിച്ച് ഏകദേശധാരണപോലുമില്ലാത്തയാളാണോ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തിരിക്കുന്നതെന്ന് ചോദ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന് കഴിഞ്ഞു.
Comments