കൊച്ചി: കേരള,മഹാത്മാഗാന്ധി സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊറോണ വ്യാപനം ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
മതിയായ അദ്ധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടും എന്നും കാണിച്ചായിരുന്നു ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി.
മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Comments