കുവൈറ്റ് സിറ്റി: കല കുവൈറ്റിന്റെ 43-ാം വാർഷിക പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. ധീരജ് രാജേന്ദ്രൻ നഗറിൽ (അബ്ബാസിയ കല സെന്റർ) വെച്ചായിരുന്നു സമ്മേളനം. പരിപാടികളുടെ ഉദ്ഘാടനം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.
കല കുവൈറ്റ് പ്രസിഡന്റായി പി ബി സുരേഷിനേയും, സെക്രട്ടറിയായി ജെ സജിയും, ട്രഷററായി അജ്നാസ് മുഹമ്മദിനേയും തിരഞ്ഞെടുത്തു. ശൈമേഷ് കെ കെ (വൈസ് പ്രസിഡന്റ്), ജിതിൻ പ്രകാശ് (ജോയിന്റ് സെക്രട്ടറി),സജീവ് എബ്രഹാം (ഫഹാഹീൽ മേഖലാ സെക്രട്ടറി), ഹരിരാജ് (അബ്ബാസിയ മേഖലാ സെക്രട്ടറി), ഷൈജു ജോസ് (അബുഹലീഫ മേഖലാ സെക്രട്ടറി),റിച്ചി കെ ജോർജ് (സാൽമിയ മേഖലാ സെക്രട്ടറി), ജ്യോതിഷ് പി ജി (സാമൂഹ്യവിഭാഗം സെക്രട്ടറി), ശ്രീജിത്ത് കെ (മീഡിയ സെക്രട്ടറി), കവിത അനൂപ് (സാഹിത്യ വിഭാഗം സെക്രട്ടറി), ജെയ്സൺ പോൾ (കായിക വിഭാഗം സെക്രട്ടറി), സണ്ണി ഷൈജേഷ് (കലാ വിഭാഗം സെക്രട്ടറി), മാത്യു ജോസഫ്, മനു തോമസ്, ടി വി ജയൻ ,സി കെ നൗഷാദ് , പവിത്രൻ, ബിജോയ് , അനീഷ് ഇയാനി, നാസർ കടലുണ്ടി, പ്രവീൺ, ബാലകൃഷ്ണൻ, ഷിനി റോബർട്ട് എന്നിവരടങ്ങിയ കേന്ദ്ര കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
സാം പൈനുംമൂട് , ജ്യോതിഷ് ചെറിയാൻ, ഷിനി റോബർട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സി കെ നൗഷാദ് അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി ബി സുരേഷ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. അസഫ് അലി അഹമ്മദ് സ്വാഗതവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ജെ സജി സമ്മേളനത്തിന് നന്ദിയും രേഖപ്പെടുത്തി.
Comments