മനാമ: ബഹ്റൈൻ തൃശ്ശൂർ കുടുംബത്തിന്റെ ഒന്നാംഘട്ട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചാണ് ക്യാമ്പ് നടത്തിയത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നിരവധി പേർ രക്തദാനത്തിൽ പങ്കെടുത്തു.
ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് ബഹ്റൈൻ തൃശ്ശൂർ കുടുംബത്തിന്റെ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിൽ ഏറെ ആയി ജീവകാരുണ്യ പ്രവർത്തങ്ങളോടൊപ്പം കലാകായിക രംഗങ്ങളിലും ബഹ്റൈനിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന തൃശ്ശൂർകാരുടെ ഒരു കൂട്ടായ്മയാണ് ബഹ്റൈൻ തൃശ്ശൂർ കുടുംബം. പരസ്പരംസഹായങ്ങൾ ചെയ്യാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും താല്പര്യം ഉള്ള എല്ലാ തൃശ്ശൂർകാർക്കും ഈ സംഘടനയിൽ അംഗമാകാം എന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം രാജീവ് നായർ 3302 1493, നിജേഷ് മാള 3721 2183, ദിപു രവിറാം 0091 9656959107
Comments