മുംബൈ: ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. വ്യാപര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിലാണ്. സെൻസെക്സിൽ 850 പോയിന്റ് നേട്ടം. നിഫ്റ്റിയിൽ 185 പോയിന്റ് ഉയർച്ചയും ഉണ്ടായിട്ടുണ്ട്. ബജറ്റിൽ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാനുള്ള സാധ്യത നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇൻഫോസിസ്, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെയെല്ലാം ഓഹരികൾ നേട്ടത്തിലാണ്.
ഇന്ന് 11 മണിക്കാണ് പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ടാബ്ലറ്റ് ഉപയോഗിച്ചാകും ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ വർഷങ്ങളിലും ബജറ്റ് അവതരണം കടലാസ് രഹിതമായിരുന്നു. കൊറോണ പ്രതിസന്ധിക്ക് ശേഷം രാജ്യത്തെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയും വ്യക്തമാക്കിയിട്ടുണ്ട്.
Comments