ബഹുഭാര്യത്വമുള്ള മിക്ക പുരുഷന്മാർക്കും ഒരേ വീട്ടിൽ രണ്ട് ഭാര്യമാരുമായി യോജിച്ച് ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് . എന്നാൽ തായ്ലൻഡിലെ ഒരു യുവാവ് ഒരേ മേൽക്കൂരയ്ക്ക് കീഴെ എട്ട് ഭാര്യമാരോടൊപ്പം സന്തോഷത്തോടെ താമസിക്കുന്ന കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിചിത്രമാണ് തായ്ലൻഡ് സ്വദേശി ഒങ് ഡാം സോറോട്ടിന്റെ ജീവിതം . സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പവും സമയം ചെലവിടുന്നത് . . നിലവിൽ എട്ടു ഭാര്യമാരോടുമൊപ്പം ഒരു വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. രണ്ടു പേർക്ക് ഒരു മുറി എന്ന നിലയിൽ ഭാര്യമാർക്കു താമസിക്കാന് നാലു മുറികളാണ് വീട്ടിലുള്ളത്.
ടാറ്റൂ കലാകാരനാണ് സോറോട്ടിൻ. ഒരു ടിവി ഷോയിലാണ് അദ്ദേഹം തന്റെ ജീവിത കഥ വിവരിച്ചത് . അഭിമുഖത്തിന്റെ വീഡിയോ യുട്യൂബിൽ മാത്രം മൂന്ന് ദശലക്ഷത്തിലധികം പേരാണ്` കണ്ടത്.
തന്റെ ഭാര്യമാർ പരസ്പരം നല്ല സുഹൃത്തുക്കളാണെന്നും , എല്ലാവരും ഒരുമിച്ച് കുടുംബബന്ധം പങ്കിടുന്നുവെന്നും അഭിമുഖത്തിനിടെ സോറോട്ടിൻ പറഞ്ഞു. തന്റെ ആദ്യ ഭാര്യ നോങ് സ്പ്രൈറ്റിനെ ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് താൻ കണ്ടുമുട്ടിയതെന്ന് സോറോട്ട് വെളിപ്പെടുത്തി. പരസ്പരം ഇഷ്ടപ്പെട്ടതിനെ തുടർന്ന് വിവാഹം കഴിച്ചു. ദാമ്പത്യം സുഖകരമായി മുന്നോട്ടു പോയി.
രണ്ടാം ഭാര്യ നോങ് എലിനെ ഒരു മാർക്കറ്റിൽ വച്ച് കണ്ടപ്പോഴാണ് ഇഷ്ടപ്പെട്ടത് . അത് ആദ്യ കാഴ്ചയിൽ തന്നെ പ്രണയമായിരുന്നു. ആദ്യഭാര്യയെക്കുറിച്ച് അറിഞ്ഞിട്ടും സോറോട്ടിനെ വിവാഹം കഴിക്കാൻ നോങ് സമ്മതിച്ചു എന്നതാണ് സോറോട്ടിനെ അതിശയിപ്പിക്കുന്നത്. ഇതോടെ സോറോട്ടിന്റെ രണ്ടാമതും വിവാഹിതനായി. മൂന്നാമത്തെ ഭാര്യയെ ആശുപത്രിയിൽ വച്ച് കണ്ടുമുട്ടിയാണ് ഇഷ്ടപ്പെട്ടതും,വിവാഹം കഴിച്ചതും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് , ടിക്ടോക് എന്നിവ വഴിയാണ് തന്റെ നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെ പരിചയപ്പെടുന്നത് .
തന്റെ ആറ് ഭാര്യമാരിൽ നിന്ന് തനിക്ക് ലഭിച്ചിരുന്ന സ്നേഹം മതിയാകാത്ത സോറോട്ട്, അമ്മയോടൊപ്പം ക്ഷേത്രത്തിൽ പോകുമ്പോൾ നോങ് ഫിലിം എന്ന മറ്റൊരു സ്ത്രീയെ കണ്ടുമുട്ടി. തുടർന്നുള്ളത് ചരിത്രം . പട്ടായയിൽ നാല് ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോൾ എട്ടാം ഭാര്യ നോങ് മയിയെ കണ്ടുമുട്ടി. യാത്രയ്ക്കിടെ അയാൾ വീണ്ടും പ്രണയത്തിലായപ്പോൾ അദ്ദേഹത്തിന്റെ നാല് ഭാര്യമാർ ഒപ്പമുണ്ടായിരുന്നു.
വിജയകരമായ ഈ ദാമ്പത്യത്തിന്റെ രഹസ്യം അദ്ദേഹത്തിന്റെ ആകർഷകവും എന്നാൽ കരുതലുള്ളതുമായ സ്വഭാവമാണെന്നാണ് ഭാര്യമാർ പറയുന്നത് . ഭർത്താവിന്റെ ഊർജസ്വലതയും ചിന്താശേഷിയുമാണ് സോറോട്ടിനെ പ്രണയിക്കാനുള്ള കാരണമെന്നും ഭാര്യമാർ പറയുന്നു . കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കരുതലും പരിഗണനയും ഉള്ള മനുഷ്യൻ സോറോട്ടാണ് . ഞങ്ങളോട് വളരെ നന്നായി പെരുമാറുന്നു, വഴക്കിടേണ്ട ഒരു സാഹചര്യവും ജീവിതത്തിൽ ഇല്ലെന്നും ഭാര്യമാർ പറയുന്നു.
സോറോട്ടിന് ആദ്യ ഭാര്യയിൽ ഒരു കുട്ടിയുണ്ട്. രണ്ട് പേർ ഇപ്പോൾ ഗർഭിണികളാണ്. വീട്ടിലെ എല്ലാവർക്കും ഓരോ ചുമതലകളുണ്ട്. ഭാര്യമാർ ഭക്ഷണം മുതൽ സൗന്ദര്യവർദ്ധക വസ്തുക്കളും കൈകൊണ്ട് നിർമ്മിച്ച ഉദ്പന്നങ്ങളും വിറ്റും, വീട്ടുജോലികൾ ചെയ്തും കുടുംബത്തിനായുള്ള പണം സ്വരൂപിക്കുന്നുണ്ടെന്നും ഒങ് ഡാം പറയുന്നു.
Comments