തിരുവനന്തപുരം:ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഔദ്യോഗികകാലം അലസജീവിതം നയിച്ചയാളാണെന്നും ശമ്പളത്തിലും മറ്റുമായി കോടികള്‍ കൈപ്പറ്റിയ സിറിയക്ജോസഫ് ഒരു വിധിപോലും എഴുതാതെ വിരമിക്കുമെന്ന് കോടതി വരാന്തകളില്‍ പിറുപിറുപ്പ് ഉയര്‍ന്നപ്പോഴാണ് ഏഴ് വിധിന്യായങ്ങള്‍ അദ്ദേഹം തയ്യാറാക്കിയതെന്നും കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിദ്ദീകരിച്ച സുധാംഷു രന്ജന്റെ ‘ജസ്റ്റിസ് വേഴ്സസ് ജുഡീഷ്യറി’ എന്ന പുസ്തകത്തില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമാണ് മന്ത്രി കെ.ടി.ജലീല്‍ തന്റെ എഫ്ബി പോസ്റ്റില്‍ ചേര്‍ത്തത്. അഭയകേസില്‍ ബംഗലുരുവിലെ ഫോറന്‍സിക് ലാബില്‍ ജസ്റ്റിസ് സിറിയക് ജോസഫ് മിന്നല്‍ പര്യടനം നടത്തിയതായി കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോട്ടൂരിന്റെ സഹോദര ഭാര്യ ഈ ഏമാന്റെ ഭാര്യാസഹോദരിയാണെന്നും ഫേസ് ബുക്കില്‍ കുറിക്കുന്നു.
ഔദ്യോഗിക ജീവിതത്തില്‍ അലസജീവിതം നയിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ഒപ്പുവച്ച് 309 വിധിന്യായത്തിലും 135 ഉത്തരവും എഴുതി തയ്യാറാക്കിയത് അദ്ദേഹമുള്‍പ്പെട്ട ബഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നുവെന്നും ഫേസ്ബുക്കില്‍ പരാമര്‍ശമുണ്ട്. രണ്ടു ദിവസങ്ങളിലായി കെ.ടി.ജലീന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ഗുരുതരആരോപണമാണുളളത്.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘അലസ ജീവിത പ്രേമി, ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍ വിധി പറഞ്ഞതോ ഏഴേഏഴ്!
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Justice versus Judiciary’ എന്ന പുസ്തകത്തില്‍ സുധാംഷു രന്ജന് എഴുതുന്നു:
‘ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നു.
ഡല്‍ഹി ഹൈക്കോടതിയില്‍ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപന് എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു. എന്നിട്ടും ഉത്തര്‍ഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കര്‍ണാടകയിലും അതേ പദവിയില്‍ എത്തിപ്പെട്ടു.അപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി അതുപോലെ തന്നെ തുടര്‍ന്നു.
ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നല്കി. 2008 ജൂലൈ 7 മുതല്‍ 2012 ജനുവരി 27 വരെയുള്ള (മൂന്നര വര്‍ഷം) സേവനകാലയളവില്‍ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുള്‍പ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.
ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളില്‍ പിറുപിറുപ്പ് ഉയര്‍ന്ന അവസാനനാളുകളിലാണ് മേല്‍പ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്.
അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എന്‍എച്ച്ആര്‍സി (ദേശീയ മനുഷ്യാവകാശ കമ്മീഷന്) അംഗത്വം സമ്മാനിക്കുകയായിരുന്നു'(പേജ് 260)’
‘ജസ്റ്റിസ് വേഴ്സസ് ജുഡീഷ്യറി’ എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ചാണ് മന്ത്രി കെ.ടി.ജലീല്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
Comments