ഗുവാഹത്തി: ആസാമിലെ ഗുവാഹത്തി മൃഗശാലയിലെത്തുന്ന സന്ദർശകരെ ആകർഷിക്കുകയാണ് രണ്ട് സുന്ദരൻ കടുവ കുഞ്ഞുങ്ങൾ. മൃഗശാലയിലെ കാസി എന്ന ബംഗാൾ പെൺ കടുവ കഴിഞ്ഞ ദിവസമാണ് രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ഇതോടെ തങ്ങളുടെ പ്രയപ്പെട്ട കാസിയുടെ കുഞ്ഞുങ്ങളെ കാണാൻ ഓടിയെത്തുകയാണ് ആളുകൾ. രണ്ട് കടുവ കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ മൃഗശാലയിലെ മൊത്തം കടുവകളുടെ എണ്ണം 9 ആയി. പുതിയ അതിഥികൾക്ക് പേര് നിർദ്ദേശിക്കാൻ സംസ്ഥാനത്തെ വനം പരിസ്ഥിതി മന്ത്രി സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ കാലാവസ്ഥ കണക്കിലെടുത്ത് കൂട്ടിൽ ഹീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
ഇതിന് മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുള്ള ആളാണ് കാസി എന്ന് മൃഗശാല അധികൃതർ സ്നേഹത്തോടെ വിളിയ്ക്കുന്ന പെൺകടുവ. കാസിയുടെ ഗാംഭീര്യവും തലയെടുപ്പും നടത്തവുമെല്ലാം സന്ദർശകരെ ആകർഷിച്ചിരുന്നു. കാസിയെ കാണാൻ വേണ്ടി മാത്രം മൃഗശാലയിലെത്തുന്നവരുമുണ്ട്.
Comments