തൃശ്ശൂർ : അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തൃശൂർ അതിരപ്പിള്ളിയിൽ കണ്ണൻകുഴിയിൽ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മാള പുത്തൻചിറ സ്വദേശിനി ആഗ്മിയ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് സന്ധ്യയ്ക്കായിരുന്നു സംഭവം. മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് കുടുംബം അതിരപ്പള്ളിയിൽ എത്തിയത്. ആക്രമണത്തിൽ കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും(36) കുട്ടിയുടെ അമ്മയുടെ അച്ഛൻ ജയനും(50) പരിക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments