ന്യൂഡൽഹി : സിബിഎസ്ഇ 10, 12ാം ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷ ഏപ്രിലിൽ. ഏപ്രിൽ 26 മുതൽ പരീക്ഷകൾ നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം. പരീക്ഷ തീയതികൾ പിന്നീട് പുറത്തിറക്കും.
ഓഫ് ലൈനായാണ് പരീക്ഷകൾ നടത്തുക. കൊറോണ സാഹചര്യം ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് സിബിഎസ്ഇ പരീക്ഷ തീരുമാനിച്ചത്. പരീക്ഷയുടെ തീയതികൾ തീരുമാനിച്ച ശേഷം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം ടേം പരീക്ഷ നടത്താൻ സാധിച്ചിരുന്നില്ല. ഇതിന് പുറമേ പരീക്ഷ വൈകുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിനിടെയാണ് പരീക്ഷ ഏപ്രിലിൽ നടത്താൻ തീരുമാനിച്ചത്.
Comments