തിരുവനന്തപുരം: രണ്ടാംപിണറായി സര്‍ക്കാരിന്റെ ഓന്നാംവാര്ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മപരിപാടിയില്‍ 1557 പദ്ധതികളിലായി നാലരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ്, വനംവകുപ്പ്, തദ്ദേശ ഭരണവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളില്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. അതിഥി തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ തൊഴിലവസരം നല്‍കും.
സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്ന നടപടി തുടരും. സംസ്ഥാനത്ത് നൂറ് കുടുംബങ്ങള്‍ക്കും അയ്യായിരം ഓഫിസുകള്‍ക്കും കെ.ഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഒരുക്കും. സംസ്ഥാനത്ത് വാതില്‍പടി സേവനം ആരംഭിക്കും. എല്ലാജില്ലകളിലും സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിക്കും. ഭൂരഹിതര്‍ക്ക് പട്ടയം നല്‍കും.
മലമ്പുഴയില്‍ യുവാവ് കുടുങ്ങിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ദുരന്തനിവാരണ വിദ്യാഭ്യാസവും സാക്ഷരതയും നല്‍കും. കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്ന പദ്ധതി ആരംഭിക്കും. ആയിരം ഹെക്ടറില്‍ ജൈവകൃഷി, കിഫ്ബി വഴി ശബരിമല ഇടത്താവള നവീകരണം, 23 പുതിയ പൊലീസ് സ്റ്റേഷന് തറക്കല്ലിടല്‍ തുടങ്ങിയവയാണ് നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുക. നാളെ മുതല്‍ മേയ് 20 വരെയാണ് നൂറുദിനകര്‍മ പദ്ധതികള്‍.
Comments