ദോഹ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുമായി ചർച്ച നടത്തി. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധങ്ങൾ, അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവയ്ക്കു പുറമേ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായതായി ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യുഎൻഎ റിപ്പോർട്ട് ചെയ്തു.
ഖത്തറിലെ ഇന്ത്യൻ എംബസി മന്ദിരത്തിന്റെ ശിലാസ്ഥാപന അനാച്ഛാദന കർമ്മവും ഇന്ന് ഇരുവരും ചേർന്ന് നിർവഹിച്ചു. . ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ഉൾപ്പെടെ 80ഓളം പ്രമുഖ വ്യക്തികൾ ശിലാസ്ഥാപന അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.
Comments