കൊല്ലം: കുളത്തൂപ്പുഴ വനമേഖലയിൽ പിക് അപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് 2 പേർ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്. കല്ലാറിലാണ് അപകടമുണ്ടായത്.
പ്രദേശത്ത് വഴിനിർമ്മിക്കുന്നതിനായി മുറിച്ചുനീക്കിയ റബ്ബർ മരങ്ങൾ കയറ്റിവന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments