ആലപ്പുഴ: വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാന് നേരെ ആക്രമണം. സംഭവത്തിൽ സിഐടിയു മാന്നാർ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ടി മനോജ് അറസ്റ്റിൽ.
രണ്ട് മാസത്തെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്നാണ് മാന്നാർ ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരായ ഉത്തമൻ, വിജയൻ,അമർജിത് എന്നിവർ മനോജിന്റെ വീട്ടിലെത്തിയത്. കണക്ഷൻ വിച്ഛേദിക്കാൻ ആയി മീറ്ററിനടുത്തേക്ക് പോവാൻ ശ്രമിച്ചപ്പോൾ ലൈൻമാനായ ഉത്തമന്റെ കൈ പിടിച്ച് തിരിക്കുകയും അടിക്കുകയും ചെയ്യുകയായിരുന്നു.
മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥരുടെ പരാതിയിൽ പറയുന്നു. ആക്രമത്തിന് പിന്നാലെ മനോജ് വെട്ടുകത്തി എടുത്ത് വന്നപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments