ഇംഫാൽ: മണിപ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടുമെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ മാസം 27നും മാർച്ച് മാസം 3നുമായി രണ്ടു ഘട്ടങ്ങ ളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂരിലെ പ്രചാരണം ഏറ്റവും മികച്ച രീതി യിലാണ് പുരോഗമിക്കുന്നതെന്നും സ്ഥാനാർത്ഥികളെല്ലാം പ്രഖ്യാപിക്കപ്പെട്ടെന്നും ശർമ പറഞ്ഞു.
ബിജെപി സംസ്ഥാനത്ത് ഒരു സഖ്യവുമില്ലാതെ ഭൂരിപക്ഷം നേടുന്ന തരത്തിലേക്കാണ് പോരാട്ടം. സംസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ക്ഷേമത്തെ മുൻനിർത്തിയായിരുന്നു. നരേന്ദ്രമോദിയുടെ പ്രത്യേക ശ്രദ്ധ വടക്കുകിഴക്കൻ സംസ്ഥാന ങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ വിപുലീകരിക്കുന്നതിനാണെന്നും മണിപ്പൂർ ജനത അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവരാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
2017ൽ സംസ്ഥാനത്തെ 60 സീറ്റിൽ 21 എണ്ണം നേടിയാണ് അധികാരത്തിലെത്തിയത്. നാല് എൻപിപി എംഎൽഎമാരും നാല് നാഗാ എംഎൽഎമാരും തൃണമൂലും സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു.
Comments