ഒമാൻ: ഒമാനിൽ ജുമാ നമസ്‌കാരത്തിന് സുപ്രീം കമ്മിറ്റി അനുമതി നൽകി. പള്ളിയുടെ 50 ശതമാനം ശേഷിയിൽ ജുമാ നമസ്‌കാരം നടത്താവുന്നതാണ്. കൊറോണ വ്യാപനത്തെ സംബന്ധിച്ച വിലയിരുത്തലിന് ശേഷമാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിന് പുറമേ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് വരുത്തി. സർക്കാർ ഓഫീസുകളിലെ ജീവനക്കാർ പൂർണ തോതിൽ തിരിച്ചെത്തണമെന്നും അധികൃതർ അറിയിച്ചു. ഹാളുകളിലും മറ്റ് സ്ഥലങ്ങളിലും പ്രാദേശികവും അന്തർദേശീയവുമായ കോൺഫറൻസുകൾ, പൊതുപരിപാടികൾ തുടങ്ങിയവ 70 ശതമാനം ശേഷിയിൽ നടത്താവുന്നതാണ്. 12 വയസിന് മുകളിലുള്ള എല്ലാവരും മൂന്നാംഡോസ് വാക്‌സിൻ എടുക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശം നൽകി.
Comments